ഡെപ്യൂട്ടേഷൻ നിയമനം
കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ഒരു ക്ലാർക്ക് തസ്തികയിലേക്ക് (ശമ്പള നിരക്ക് 26,500-60,700 രൂപ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം സെപ്റ്റംബർ 18 വൈകുന്നേരം 5 ന് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ, തിരുവനന്തപുരം, പിൻ-695035 വിലാസത്തിൽ അപേക്ഷിക്കണം.


