നിയമസഭയില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക്
സാമാജികരുടെ ഫോട്ടോ സെഷന് ചിത്രീകരിക്കരിക്കുന്നതില്നിന്നാണ് മാധ്യമങ്ങളെ വിലക്കിയത്.
തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക്. സാമാജികരുടെ ഫോട്ടോ സെഷന് ചിത്രീകരിക്കരിക്കുന്നതില്നിന്നാണ് മാധ്യമങ്ങളെ വിലക്കിയത്.15-ാം നിയമസഭ ആരംഭിച്ചതിന് ശേഷം ഇതുവരെ എല്ലാ സാമാജികരും ഒരുമിച്ചുള്ള ഫോട്ടോ സെഷന് ഉണ്ടായിരുന്നില്ല. ഇന്ന് ചോദ്യോത്തരവേളയ്ക്ക് ശേഷം ഇതിന് വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ട്. നിയമസഭയിലെ ശങ്കരനാരായണന് തമ്പി ലോഞ്ചില്‍വച്ചാണ് ഇത് നടക്കുക.ഈ സാഹചര്യത്തില്‍ ഫോട്ടോ സെഷന്റെ വീഡിയോ ചിത്രീകരിക്കാനോ സ്റ്റില്‍ ഫോട്ടോ എടുക്കാനോ മാധ്യമങ്ങള്‍ക്ക് അനുവാദമില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.