സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു

Jun 10, 2024
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു

                     സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. അർദ്ധരാത്രി 12 മണി മുതലാണ് മത്സ്യബന്ധനത്തിനായുള്ള വിലക്ക് നിലവില്‍ വന്നത്. ജൂലൈ 31 അർദ്ധരാത്രിവരെ ട്രോളിംഗ് നിരോധനം തുടരും. 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 22ന് യോഗം ചേർന്നിരുന്നു. ഇതിലാണ് 9ന് അർദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തില്‍ വലിയ ബോട്ടുകളില്‍ മീൻ പിടിക്കാൻ പാടുള്ളതല്ല. ട്രോളിംഗ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും, അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യമായി സർക്കാർ റേഷൻ വിതരണം ചെയ്യും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിന് മുൻപ് തന്നെ കേരള തീരം വിട്ട് പോയിട്ടുണ്ട്.