ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് ഓഫീസിൽ എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സംസ്ഥാന സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന നിരാക്ഷേപ പത്രം, കെ.എസ്.ആർ പാർട്ട് 1 ലെ 144 ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡാറ്റ എന്നിവ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 35 വിലാസത്തിൽ സെപ്റ്റംബർ 16 വൈകിട്ട് 5ന് മുൻപ് ലഭിക്കണം. വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in


