സുരേഷ് ഗോപിയോടൊപ്പം ജോർജ് കുര്യനും; മോദി മന്ത്രിസഭയിൽ
KERALA
ന്യൂഡൽഹി: സുരേഷ് ഗോപിക്കൊപ്പം മലയാളിയായ ജോർജ് കുര്യൻ മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയാകും.രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് വകുപ്പായിരിക്കും നൽകുക എന്ന കാര്യത്തിൽ വ്യക്തമല്ല.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യൻ നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.കേരളത്തിൽനിന്നുള്ള ഏക ബിജെപി എംപിയായ സുരേഷ് ഗോപിയോടു ഡൽഹിയിലെത്തണമെന്നു നരേന്ദ്ര മോദി നേരിട്ട് അറിയിക്കുകയായിരുന്നു. മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു ജോർജ് കുര്യൻ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായും യുവമോർച്ച ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചു. കോട്ടയം സ്വദേശിയാണ്