മോദിക്കിത് മൂന്നാമൂഴം : മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയും

മോദി മന്ത്രിസഭായുടെ സത്യപ്രതീജ്ഞ ഇന്ന് വൈകീട്ട് 7.15 ന്. പ്രധാന വകുപ്പുകളായ ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ വകുപ്പുകൾ ബി. ജെ. പി തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന.

Jun 9, 2024
മോദിക്കിത് മൂന്നാമൂഴം : മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയും

മൂന്നാമതും അധികാരത്തിലേറുന്ന മോദി മന്ത്രിസഭായുടെ സത്യപ്രതീജ്ഞ ഇന്ന് വൈകീട്ട് 7.15 ന്. പ്രധാന വകുപ്പുകളായ ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ വകുപ്പുകൾ ബി. ജെ. പി  തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന.

 കേരളത്തിൽ നിന്നുള്ള ഏക എം പി യായ സുരേഷ് ഗോപി ക്കു പുറമെ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിയായി സത്യപ്രതീജ്ഞ ചെയ്യുമെന്നാണ് സൂചന. ഇരുവർക്കും ഇതൊക്കെ വകുപ്പുകൾ ലഭിക്കുമെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല.സംസ്ഥാനത്തെ ന്യുനപക്ഷ പ്രതിനിധി കൂടിയാണ് ജോർജ് കുര്യൻ. ദേശീയ തലത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലെത്തിക്കാൻ നിർണ്ണായക പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൂടിയാണദ്ദേഹം.എൻ ഡി എ മന്ത്രിസഭയിലേക്കെത്തുന്ന സുരേഷ് ഗോപിക്ക് ടൂറിസം, സംസാരികം എന്നീ വകുപ്പുകളിൽ ഏതെങ്കിലും ഒന്ന് ലഭിക്കാൻ സാധ്യതയുണ്ട്.

Prajeesh N K MADAPPALLY