ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പ്രചരണം നാളെ അവസാനിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍ റാലിയില്‍ പങ്കെടുക്കും.യുപിയിലും ഇന്നാണ് മോദി പങ്കെടുക്കും

ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പ്രചരണം നാളെ അവസാനിക്കും. ഇന്ത്യ സഖ്യവും എന്‍ഡിഎ സഖ്യവും ശക്തമായ പ്രചരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍ റാലിയില്‍ പങ്കെടുക്കും.യുപിയിലും ഇന്നാണ് മോദി പങ്കെടുക്കും.അതേസമയം അമിത് ഷാ ഇന്ന് യുപി, ഒഡിഷ സംസ്ഥാനങ്ങളില്‍ പ്രചരണത്തില്‍ പങ്കെടുക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മഹാരാഷ്ട്രയില്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുക്കുന്ന റാലികളും ഇന്നാണ്. 49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച വിധിയെഴുതും.