പ്ര​ള​യ ധ​ന​സ​ഹാ​യം: കേ​ര​ള​ത്തി​ന് 145.60 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

പ്ര​ള​യ ധ​ന​സ​ഹാ​യ​മാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ലെ കേ​ന്ദ്ര വി​ഹി​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്.

Oct 1, 2024
പ്ര​ള​യ ധ​ന​സ​ഹാ​യം: കേ​ര​ള​ത്തി​ന് 145.60 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
flood-relief-rs-145-60-crore-sanctioned-for-kerala

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് പ്ര​ള​യ ധ​ന​സ​ഹാ​യ​മാ​യി 145.60 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. പ്ര​ള​യ ധ​ന​സ​ഹാ​യ​മാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ലെ കേ​ന്ദ്ര വി​ഹി​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്.ദു​ര​ന്ത നി​വ​രാ​ണ നി​ധി​യി​ല്‍ നി​ന്നു​ള്ള അ​ധി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ഇ​പ്പോ​ഴും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. 3000 കോ​ടി രൂ​പ​യാ​ണ് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തേ സ​മ​യം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തു​ച്ഛ​മാ​യ തു​ക​യാ​ണ് കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.മ​ഹാ​രാ​ഷ്ട്ര​ക്ക് 1492 കോ​ടി, ആ​ന്ധ്ര​ക്ക് 1032 കോ​ടി, അ​സ​മി​ന് 716 കോ​ടി ബീ​ഹാ​റി​ന് 655 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു​ള്ള വി​ഹി​തം. ഇ​ന്ന​ലെ മ​റ്റു മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്രം പ്ര​ള​യ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചി​രു​ന്നു.ഗു​ജ​റാ​ത്തി​ന് 600 കോ​ടി​യും മ​ണി​പ്പൂ​രി​ന് 50 കോ​ടി​യും ത്രി​പു​ര​യ്ക്ക് 25 കോ​ടി​യു​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ന്ന​ലെ അ​നു​വ​ദി​ച്ച​ത്. കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു ഒ​മ്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ള​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യെ​ന്നും കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം തു​ക അ​നു​വ​ദി​ക്കു​മെ​ന്നു​മാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്ന​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.