പെൻഷൻ മസ്റ്ററിംഗ് സമയം ഇന്നലെ അവസാനിച്ചിരിക്കെ ഇനിയും പെൻഷൻകാർ ബാക്കി ,ഇവർ എവിടെ ?
സാമൂഹ്യക്ഷേമ പെൻഷൻകാർ 3 ,95,777 ക്ഷേമനിധി ബോർഡ് പെൻഷൻകാർ 3,12,145 ഇനിയും

കോട്ടയം :സർക്കാർ അനുവദിച്ച പെൻഷൻ മസ്റ്ററിംഗ് സമയം ഇന്നലെ അവസാനിച്ചിരിക്കെ സാമൂഹ്യക്ഷേമ പെൻഷൻകാർ 3 ,95,777 ക്ഷേമനിധി ബോർഡ് പെൻഷൻകാർ 3,12,145 ഇനിയും ബാക്കി .ഇവർക്ക് പെൻഷൻ ലഭിക്കണമെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളിൽ നേരിട്ട് നൽകുകയോ ,തുടരെയുള്ള മസ്റ്ററിംഗ് മുൻവർഷത്തെപ്പോലെ 20 ആം തിയതിക്കുള്ളിൽ പൂർത്തിയാക്കുകയോ വേണം .പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാൻ സാധിക്കാത്തവർ എല്ലാ വിഭാഗങ്ങളിൽ നിന്നുമായി 14789 പേരുണ്ട് .എല്ലാ വിഭാഗങ്ങളിൽ നിന്നുമായി 55,92,462 (88.10% ) പെൻഷൻകാർ മസ്റ്ററിംങ് വിജയകരമായി പൂർത്തിയാക്കുകയുണ്ടായി .
പ്രതികൂല കാലാവസ്ഥയും രോഗാവസ്ഥയും പ്രതിസന്ധികളും തരണം ചെയ്താണ് അക്ഷയ കേന്ദ്രങ്ങൾ പെൻഷൻ മസ്റ്ററിംഗ് സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിച്ചത് . 01 Oct 2024 - 12:15 AM വരെയുള്ള അപ്ഡേറ്റായ സംസ്ഥാന തലത്തിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് വിവരങ്ങള്‍ ആണിത് .
ഫോട്ടോ :
കാഞ്ഞിരപ്പളളി താലൂക്ക് ആശുപത്രിയിൽ എത്തി എരുമേലി സ്വദേശി നിരവത്തുകാവിൽ അപ്പുവിന്റെ പെൻഷൻ മസ്റ്ററിംഗ് എരുമേലി അക്ഷയ കേന്ദ്രം സംരംഭകൻ സോജൻ ജേക്കബ് നിർവഹിക്കുന്നു