സ്റ്റെയര്‍കേസില്‍ നിന്ന് വീണ് രണ്ടു വയസുകാരി മരിച്ചു
കോന്നി: സ്റ്റെയര്‍കേസില്‍ കളിക്കുന്നതിനിടെ കൈവരിയുടെ വിടവിലൂടെ മുറ്റത്തേക്ക് വീണ രണ്ടു വയസുകാരി മരിച്ചു.
മങ്ങാരം മാങ്കുളം പള്ളി മുരുപ്പേല്‍ ഷെമീര്‍-സബീന ദമ്പതികളുടെ മകള്‍ അഫ്റ മറിയമാണ് മരിച്ചത്. ഇന്നലെ രാവിലെ 11 നാണ് സംഭവം. വീടിനു മുകളത്തെ നിലയില്‍ കയറാനായി പുറത്തു കൂടി നിര്‍മിച്ച ഇരുമ്പ് ഗോവണിയുടെ മുകള്‍ ഭാഗത്ത് കളിക്കുന്നതിനിടെയാണ് കൈവരിയുടെ വിടവിലൂടെ മുറ്റത്തേക്ക് വീണത്. ശബ്ദം കേട്ട് തുണി അലക്കുകയായിരുന്ന മാതാവ് ഓടിയെത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കബറടക്കം ഇന്ന് കുമ്മണ്ണൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരങ്ങള്‍: ആദില ഫാത്തിമ, അഥീന ഫാത്തിമ