കെട്ടിടം പൊളിച്ചുനീക്കാന്‍ ലേലം
ലേലം മെയ് 23-ന് പകല്‍ 11 മണിക്ക് കോടതി പരിസരത്ത് പരസ്യമായി നടത്തും

ആലപ്പുഴ: ജില്ല കോടതി വളപ്പില്‍ പിറകുഭാഗത്തായി സ്ഥിതിചെയ്യുന്ന അഡ്വക്കറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ ടെന്‍ഡര്‍-കം-ലേലം ക്ഷണിച്ചു. ലേലം മെയ് 23-ന് പകല്‍ 11 മണിക്ക് കോടതി പരിസരത്ത് പരസ്യമായി നടത്തും. ഇതിനായുള്ള സീല്‍ ചെയ്ത ടെന്‍ഡറുകള്‍ 22-ന് അഞ്ച് മണിവരെ സ്വീകരിക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ 1000 ആയിരം രൂപയുടെ നിരതദ്രവ്യം ഒടുക്കണം. ലേലം ഉറപ്പിക്കാന്‍ പാന്‍കാര്‍ഡ്, ജി.എസ്.ടി. രജിസ്‌ട്രേഷന്‍ എന്നിവ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജനറല്‍ ആശുപത്രി വളപ്പിലുള്ള പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട വിഭാഗം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 8086395147, 7594975205