പാമ്പനാറിൽ പനി ബാധിച്ച് പത്തുവയസുകാരി മരിച്ചു;ഡെങ്കിപ്പനിയെന്ന് സംശയം
പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്

ഇടുക്കി: പാമ്പനാറിൽ പനി ബാധിച്ച് പത്തുവയസുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്.പനി ഗുരുതരമായതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡെങ്കിപ്പനിയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ മരണത്തെ തുടർന്ന് സ്ഥലത്ത് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തും.