അരിവാൾ രോഗത്തെ തുടർന്ന് അട്ടപ്പാടിയിൽ ആദിവാസി യുവതി മരിച്ചു
കൊല്ലകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്.
പാലക്കാട്: അരിവാൾ രോഗത്തെ തുടർന്ന് അട്ടപ്പാടിയിൽ ആദിവാസി യുവതി മരിച്ചു. കൊല്ലകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്.ഏറെകാലമായി അരിവാൾ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അവശനിലയിലായതോടെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു. 7.50നാണ് മരിച്ചത്.താവളം കൊല്ലകടവ് ഊരിലെ കാളിയുടെ മകളായ വള്ളി, വളാഞ്ചേരിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.