ശക്തമായ മഴയിൽ റോഡരികിലെ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗത തടസ്സം
പടിഞ്ഞാറെ കടുങ്ങല്ലൂർ പ്ലാവിൻ ചുവടിൽ ശനിയാഴ്ച്ച പുലർച്ചെ ആറോടെയാണ് അപകടമുണ്ടായത്.
ആലുവ: ശക്തമായ മഴയിൽ റോഡരികിലെ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗത തടസ്സം. പടിഞ്ഞാറെ കടുങ്ങല്ലൂർ പ്ലാവിൻ ചുവടിൽ ശനിയാഴ്ച്ച പുലർച്ചെ ആറോടെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം ഗതഗതം തടസ്സപ്പെട്ടു. ഏലൂരിൽനിന്ന് അഗ്നിരക്ഷാ സേനയും കെ.എസ്.ഇ.ബി അധികൃതരുമെത്തി മരം മുറിച്ച് മാറ്റി പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.വലിയ പ്ലാവ് 11 കെ.വി ഇലക്ടിക് ലൈനിലേക്കും റോഡിലേക്കും കടപുഴകി വീഴുകയായിരുന്നു. വൻ ശബ്ദത്തോടെയാണ് മരം വീണത്. ഈ സമയം വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വൈദ്യുതി ബന്ധം രാവിലെ വിഛേദിക്കപ്പെട്ടതിനാൽ ജനങ്ങൾ ഏറെ കഷ്ടപെടേണ്ടിവന്നു.റോഡിനിരുവശങ്ങളിലായി അപകടകരമായി ധാരാളം വലിയ വൃക്ഷങ്ങൾ നിൽക്കുന്നത് അടിയന്തിരമായി നീക്കം ചെയ്ത് ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് കോൺഗ്രസ് മുൻ ബ്ലോക് പ്രസിഡന്‍റ് വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു.