വയനാട്ടില്‍ പശുക്കളെ ആക്രമിച്ച് കൊന്ന കടുവയയെ മയക്കുവെടി വയ്‌ക്കും

Jun 23, 2024
വയനാട്ടില്‍ പശുക്കളെ ആക്രമിച്ച് കൊന്ന കടുവയയെ മയക്കുവെടി വയ്‌ക്കും

വയനാട്: കേണിച്ചിറയില്‍ പശുക്കളെ ആക്രമിച്ച് കൊന്ന കടുവയയെ മയക്കുവെടി വയ്‌ക്കും.മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി.

നാല് പശുക്കളെ കടുവ ആക്രമിച്ച് കൊന്നിരുന്നു. വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. കടുവ കൂട്ടില്‍ കയറിയില്ലെങ്കില്‍ മയക്കുവെടി വച്ച് പിടികൂടും.

ഉത്തരവിറങ്ങിയതോടെ കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ദ്രുത പ്രതികരണ സംഘം. ഇതിനിടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. അതിനിടെ വിനോദ സഞ്ചാരികള്‍ പകര്‍ത്തിയ, ബാണാസുര അണക്കെട്ടിലൂടെ നീന്തി പോകുന്ന കടുവയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇന്നലെ രാത്രി മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. സംഭവത്തെതുടര്‍ന്ന് ഞായറാഴ്ച രാവിലെ കേണിച്ചിറയില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.