വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ള്‍ ജൂ​​ലൈ 19 മു​​ത​​ല്‍ 28 വ​​രെ

സോജൻ ജേക്കബ്

Jun 24, 2024
വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ള്‍ ജൂ​​ലൈ 19 മു​​ത​​ല്‍ 28 വ​​രെ

ഭ​​ര​​ണ​​ങ്ങാ​​നം: ഭാ​​ര​​ത​​ത്തി​​ന്‍റെ പ്ര​​ഥ​​മ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​നു ഭ​​ര​​ണ​​ങ്ങാ​​നം അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്രം ഒ​​രു​​ങ്ങു​​ന്നു. ജൂ​​ലൈ 19 മു​​ത​​ല്‍ 28 വ​​രെ​​യാ​​ണ് തി​​രു​​നാ​​ള്‍.തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് പാ​​ലാ രൂ​​പ​​ത​​യു​​ടെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ ന​​ട​​ക്കും. സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍, ക​​ര്‍​ദി​​നാ​​ള്‍​മാ​​രാ​​യ മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ, മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി എ​​ന്നി​​വ​​രും വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ലെ 11 ബി​​ഷ​​പ്പു​​മാ​​രും തി​​രു​​നാ​​ള്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. 19 മു​​ത​​ല്‍ 27 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം 6.15ന് ​​ഭ​​ര​​ണ​​ങ്ങാ​​ന​​ത്തെ ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​ക്കു​​ന്ന ജ​​പ​​മാ​​ല-​​മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​വു​​മു​​ണ്ട്.19നു ​​രാ​​വി​​ലെ 11.15ന് ​​പാ​​ലാ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റ്റും. തു​​ട​​ര്‍​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.

19 മു​​ത​​ല്‍ 27 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും പു​​ല​​ര്‍​ച്ചെ 5.30, 6.45, 8.30, 10, 11.30, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30, വൈ​​കു​​ന്നേ​​രം നാ​​ല്, അ​​ഞ്ച്, രാ​​ത്രി ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും നൊ​​വേ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ 28നു ​​പു​​ല​​ര്‍​ച്ചെ 4.45 മു​​ത​​ല്‍ രാ​​ത്രി 9.30 വ​​രെ ഓ​​രോ മ​​ണി​​ക്കൂ​​റി​​ലും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ണ്ടാ​​യി​​രി​​ക്കും.

24ന് ​​രാ​​വി​​ലെ 11.30ന് ​​സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.

27നു ​​വൈ​​കു​​ന്നേ​​രം 6.30ന് ​​അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ മ​​ഠ​​ത്തി​​ലേ​​ക്ക് ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ 28ന് ​​രാ​​വി​​ലെ 6.45ന് ​​നെ​​യ്യ​​പ്പ​​നേ​​ര്‍​ച്ച വെ​​ഞ്ച​​രി​​പ്പും തു​​ട​​ര്‍​ന്ന് നേ​​ര്‍​ച്ച​​വി​​ത​​ര​​ണ​​വും ആ​​രം​​ഭി​​ക്കും. ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലെ​​ത്തു​​ന്ന എ​​ല്ലാ തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കും നേ​​ര്‍​ച്ച​​യ​​പ്പം ന​​ല്‍​കും. രാ​​വി​​ലെ 10.30ന് ​​ഇ​​ട​​വ​​ക പ​​ള്ളി​​യി​​ല്‍ ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് 12.30ന് ​​തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം.

ജൂ​​ലൈ 16 മു​​ത​​ല്‍ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും ഭ​​ക്ത​​സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും. തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്രം വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്.

തീ​​ര്‍​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ ന​​വീ​​ക​​ര​​ണ​​വും മോ​​ടി​​പി​​ടി​​പ്പി​​ക്ക​​ലും അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലാ​​ണ്. തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്രം റെ​​ക്ട​​ര്‍ ഫാ. ​​അ​​ഗ​​സ്റ്റി​​ന്‍ പാ​​ല​​യ്ക്ക​​പ്പ​​റ​​മ്പി​​ലും സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സ​​ഖ​​റി​​യാ​​സ് ആ​​ട്ട​​പ്പാ​​ട്ടും പ​​റ​​ഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.