നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ സമർപ്പിക്കാം
പട്ടികവർഗ വികസന വകുപ്പ് 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ഭാഗമായി സോളാർ പാനൽ ഇൻസ്റ്റാലേഷൻ ടെക്നീഷ്യൻ ട്രേഡിൽ റെസിഡൻഷ്യൽ കോഴ്സ് നടത്തുന്നതിനായി നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകൾ ജൂലൈ 24 വൈകുന്നേരം 5ന് മുമ്പായി ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവൻ 4-ാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2303229, ടോൾ ഫ്രീ നമ്പർ: 18004252312, വെബ്സൈറ്റ്: www.stdd.kerala.gov


