മഞ്ചേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജില്‍ ലക്ചറര്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലെ ഒഴിവുള്ള ലക്ചറര്‍ തസ്തികകളിലേക്ക് (യോഗ്യത ബിരുദം) താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖവും എഴുത്തു പരീക്ഷയും ജൂണ്‍ 29 ന് രാവിലെ 9.30 ന് നടക്കും. 60% മാര്‍ക്കോടുകൂടി ഫസ്റ്റ് ക്ലാസ്സ് ബി.ടെക്ക് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍-0483-2763550.


