വിഴിഞ്ഞത്ത് നങ്കൂരമിടാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഡെയ്ല ഇന്ന് എത്തും
വിഴിഞ്ഞത്ത് വമ്പൻ ചരക്കുകപ്പൽ ഡെയ്ല ഇന്ന് എത്തും
തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും. MSC ഡെയ്ല എന്ന മദര്‍ഷിപ്പാാണ് ഇന്ന് വൈകുന്നേരം അഞ്ചോടെ തുറമുഖത്ത് നങ്കൂരമിടുന്നത്.ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതാണ് MSC ഡെയ്ല. ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ മുംബൈയിലെ നാവ ഷേവ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്.
366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള കപ്പലിന് 13,988 ടിഇയു വഹിക്കാൻ ശേഷിയുണ്ട്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കുമെന്നാണ് സൂചന. ഇത് കൊണ്ടുപോകാൻ രണ്ടുദിവസത്തിനുശേഷം എംഎസ്സിയുടെ ഫീഡർ വെസലായ അഡു 5 എത്തും.
കേരളത്തിൽ പ്രാദേശിക ഓഫീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് എംഎസ്സി. കൊളംബോ തുറമുഖത്തേക്കാൾ കുറഞ്ഞ നിരക്കാണ് കപ്പലടുക്കുന്നതിന് ഈടാക്കുക. പ്രതീക്ഷിക്കുന്ന കാര്യക്ഷമതയുണ്ടെങ്കിൽ രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ ഇവിടെ ഇറക്കാൻ കമ്പനി തയ്യാറാകും. മെസ്ക്കിന്റെ സാൻഫെർണാണ്ടോയ്ക്കുശേഷം വിഴിഞ്ഞത്ത് എത്തുന്ന കപ്പലാണ് ഡെയ്ല. സാൻഫെർണാണ്ടോയേക്കാൾ വലുപ്പത്തിലും വാഹകശേഷിയിലും മുന്നിലാണ് ഡെയ്ല. ജൂലൈ 11നാണ് ആദ്യ ചരക്കു കപ്പൽ വിഴിഞ്ഞത്ത് എത്തിയത്.