ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു
സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വച്ചു. ഫെഫ്കയുടേത് കാപട്യം നിറഞ്ഞ നേതൃത്വം
കൊച്ചി : സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വച്ചു. ഫെഫ്കയുടേത് കാപട്യം നിറഞ്ഞ നേതൃത്വമെന്ന് രാജി കത്തിൽ ആഷിഖ് അബു ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന മൗനം പാലിക്കുകയാണെന്നും ആഷിഖ് അബു വിമർശിച്ചു.
ബി ഉണ്ണികൃഷ്ണനെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ആഷിഖ് അബു രാജി വച്ചത്. നേരത്തേയും ഫെഫ്ക നേതൃത്വത്തിനെതിരെ പരസ്യമായി ആഷിഖ് അബു രംഗത്തെത്തിയിരുന്നു.