ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി
കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോയെന്നാണ് സംശയം

ഇടുക്കി : ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജെയ്സന്, ബിജു എന്നിവരെയാണ് കാണാതായത്.തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോയെന്നാണ് സംശയം. ഇന്ന് രാവിലെ ഇവിടെയെത്തിയ തൊഴിലാളികളാണ് വാഹനവും ഇവരുടെ വസ്ത്രവും ചെരിപ്പും കരയില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. പോലീസും ഫയര്‍ഫോഴ്സും ഇവിടെയെത്തിയിട്ടുണ്ട്.