തിരുവനന്തപുരം ജില്ലയില്‍ ആയുഷ് മിഷനില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം.
പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അവസരം

തിരുവനന്തപുരം : ജില്ലയില്‍ ജോലിയവസരം. നാഷണല്‍ ആയുഷ് മിഷന് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലാണ് നിയമനം.
തസ്തകി & ഒഴിവ്
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്.
പ്രായപരിധി
40 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഹയര്‍ സെക്കണ്ടറി പരീക്ഷ വിജയിച്ചിരിക്കണം.
എംഎസ് ഓഫീസ്/ കമ്ബ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
ഇന്റര്‍വ്യൂ
അപേക്ഷകര്‍ക്കായി മാര്‍ച്ച് 5ന് രാവിലെ 10 മണിക്ക് ഡിപിഎംഎസ് യു നാഷണല്‍ ആയുഷ് മിഷന്‍ (അഞ്ചാം നില) ആരോഗ്യ ഭവന്‍ ബില്‍ഡിങ്, തിരുവനന്തപുരത്ത് ഇന്റര്‍വ്യൂവിന് ഹാജരാകണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 27ന് മുന്‍പായി അപേക്ഷ നല്‍കണം. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.