മുസ്ലിം വിരുദ്ധ പരാമര്‍ശം: പി.സി. ജോര്‍ജ് കോടതിയിൽ കീഴടങ്ങി

ഈരാറ്റുപേട്ട : ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി.സി. ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട മുനിസിപ്പല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് രാവിലെ ജോർജ് കീഴടങ്ങിയത്.ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് ജോർജ് കീഴടങ്ങിയത്. ബിജെപി പ്രവർത്തകരോടൊപ്പമാണ് പി.സി കോടതിയിലെത്തിയത്.
ജോർജിനെ അറസ്റ്റു ചെയ്യാൻ രാവിലെ പോലീസ് പി.സിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ അദ്ദേഹം എവിടെയാണ് വ്യക്തമല്ലായിരുന്നു.യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജോര്‍ജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ജോര്‍ജ് കോടതികളുടെ ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.