മീഡിയ അക്കാദമിയിൽ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
ജേണലിസം ആന്ഡ് മാസ് കമ്മ്യൂണിക്കേഷനില് ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം ഉളളവര്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : കേരളത്തിലെ മാധ്യമ മേഖലയിലെ പട്ടികജാതി/ പട്ടികവര്ഗ വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന സര്ക്കാര് കേരള മീഡിയ അക്കാദമിയുമായി ചേര്ന്ന് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലേക്ക് അപേക്ഷിക്കാം.
21 നും 35 വയസ്സിനുമിടയില് പ്രായമുള്ള പട്ടിക ജാതി, പട്ടിക വര്ഗ വിഭാഗത്തില്പ്പെട്ടവരുടെ സെലക്ഷന് ലിസ്റ്റ് സുതാര്യമായ നടപടിക്രമങ്ങള് പാലിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കും. ഇവരില് നിന്നും മാധ്യമസ്ഥാപനങ്ങളില് നിയമിതരാകുന്ന ട്രെയിനികള്ക്ക് പ്രതിമാസം 15000 രൂപ സര്ക്കാര് ഓണറേറിയം നല്കും. ഒരു വര്ഷത്തേക്കാണ് ട്രെയിനി നിയമനമെങ്കിലും ആവശ്യമെങ്കില് ഒരു വര്ഷം കൂടി നീട്ടിനല്കാം. ഇതിനോടകം അപേക്ഷകള് സമര്പ്പിച്ചിട്ടുളളവര് വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in വെബ്സൈറ്റുകളില് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല് മാര്ഗമോ മാര്ച്ച് 3 നകം സമര്പ്പിക്കണം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്ട്ട് എയര്പോര്ട്ട് റോഡ്, കാക്കനാട്, കൊച്ചി682030. ഫോണ്: 0484242227.