കിലെ അക്കാദമിയില്‍ ഐഎഎസ് പരിശീലനം
ഒരു വര്‍ഷത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

കോഴിക്കോട് : കേരള ഷോപ്സസ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് കിലെ ഐഎഎസ് അക്കാദമിയില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങളും രജിസ്ട്രേഷന്‍ ലിങ്കും ww.kile.kerala.gov.in/ kileiasacademy എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ - 0471-2479966, 8075768537.