മൻ കീ ബാത് ടാലൻ്റ് ഹണ്ട് സീസൺ 5 തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ജൂൺ 28 ന്

കേന്ദ്രസഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ ഉദ്ഘാടനം നിർവ്വഹിക്കും

Jun 26, 2025
മൻ കീ ബാത് ടാലൻ്റ് ഹണ്ട് സീസൺ 5 തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ജൂൺ 28 ന്
man ki bath

തിരുവനന്തപുരം  : 2025 ജൂൺ 26

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള  മേരാ യുവ ഭാരത് പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയെ ആസ്പദമാക്കി  സംഘടിപ്പിക്കുന്ന ടാലൻ്റ് ഹണ്ട് സീസൺ 5 മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം 2025 ജൂൺ 28 ന് (ശനിയാഴ്ച്ച) രാവിലെ 10.30 ന് തിരുവനന്തപുരം നീറമൺകര മന്നം മെമ്മോറിയൽ സ്കൂളിൽ വച്ച് കേന്ദ്ര വിദേശകാര്യ, ടെക്സ്റ്റെൽസ് വകുപ്പ് സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ നിർവ്വഹിക്കും. ജില്ലയിലെ ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി കോളേജ് വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. മുൻ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അധ്യക്ഷത വഹിക്കും. ഓരോ വിഭാഗത്തിൽ നിന്നും പ്രാഥമിക തല മത്സരങ്ങളിൽ വിജയികളായ രണ്ട് കുട്ടികൾക്ക് ഓരോ വിദ്യാലയത്തിൽ നിന്നും ജൂലൈ 5, 6 തീയതികളിൽ നടക്കുന്ന താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കാം. ജില്ലയിൽ നിന്നും ഫൈനൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 36 കുട്ടികൾക്ക് ഓഗസ്റ്റിൽ ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും കേന്ദ്രമന്ത്രിമാരുമായി സംവദിക്കുന്നതിനും അവസരം ലഭിക്കും. മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ ശ്രീ. എം അനിൽകുമാർ, സെൻടൽ ബ്യൂറോ ഓഫ് കമ്മൂണിക്കേഷൻ ശ്രീമതി ഡയറക്ടർ വി. പാർവ്വതി, നായർ സർവ്വീസ് സൊസൈറ്റി വൈസ് പ്രസിഡൻ്റ് ശ്രീ. എം. സംഗീത് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ആർ ശ്രീകുമാരി, ജില്ലാ കോ-ഓഡിനേറ്റർ ശ്രീ. പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുക്കും. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനുമായി സംയുക്തമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കോ-ഓർഡിനേറ്റർ പള്ളിപ്പുറം ജയകുമാറിനെ 9446331874 എന്ന നമ്പറിൽ ബന്ധപ്പെടുക.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.