ജയ് ഹിന്ദ് ചാനൽ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ വിക്ടർ ജോസഫ് അന്തരിച്ചു
കണ്ണൂർ : മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (41) അന്തരിച്ചു. നേരത്തെ മനോരമ ന്യൂസ് ഡൽഹി റിപ്പോർട്ടർ ആയും ഏഷ്യാനെറ്റ് ന്യൂസ് കുവൈറ്റ് റിപ്പോർട്ടർ,സത്യം ഓൺലൈൻ ചീഫ് റിപ്പോർട്ടർ ആയും പ്രവർത്തിച്ചു.നിലവിൽ ജയ് ഹിന്ദ് ചാനൽ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് അന്ത്യം.കണ്ണൂർ പൈസക്കിരി പരേതനായ ജോസഫിന്റെ മകനാണ്. മാതാവ് കൊച്ചുത്രേസ്യാ. സംസ്കാരം വെള്ളിയാഴ്ച പൈസക്കിരി ദേവമാതാ ഫെറോന പള്ളി സെമിത്തേരിയിൽ. ദേശീയ വോളിബോൾ താരം മനു ജോസഫ് ( ഇന്ത്യൻ റെയിൽവേ ) ഏക സഹോദരൻ ആണ്.


