ലഹരിക്കെതിരെ വിപുലമായ കർമ പദ്ധതിക്ക് രൂപം നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കെതിരെ വിപുലമായ കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കായി ഈ മാസം 17ന് സർവകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത മേലധ്യക്ഷന്മാരുടെ യോഗം 16ന് ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം ലഹരിക്കെതിരെയുള്ള യുദ്ധത്തിലാണെന്നും സർക്കാരിന്റെ ശ്രമങ്ങൾക്ക് നാടിന്റെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.