ക്രമസമാധാന മേഖലയിൽ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക:മന്ത്രി വി ശിവൻകുട്ടി

Apr 9, 2025
ക്രമസമാധാന മേഖലയിൽ കേരള പോലീസ്  മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക:മന്ത്രി വി ശിവൻകുട്ടി
v sivankutty munister


തിരുവനന്തപുരം : ക്രമസമാധാന മേഖലയിൽ കേരള പോലീസ്  മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ജനങ്ങൾ പോലീസിനോട് സഹകരിക്കുന്ന മനോഭാവം കാണിക്കുന്നതും അതിനുവേണ്ടി പോലീസുദ്യോഗസ്ഥർ കാട്ടുന്ന മാന്യതയും മര്യാദയും അഭിമാനിക്കത്തക്കതാണ്.
സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി നിരവധി  പുതിയ തസ്തികകൾ സൃഷ്ടിച്ചിരിക്കുന്നു. പോലീസിന്റെ ഇന്റലിജൻസ് വിഭാഗം മതതീവ്രവാദപ്രവണതകൾ നേരത്തെ തന്നെ തിരിച്ചറിയാനും അക്രമ സാധ്യതകൾ തടയാനും കഴിവുള്ള ഘടകമായി പ്രവർത്തിക്കുന്നു. സമൂഹത്തിൽ വർഗീയ വിഷം പകരാൻ ശ്രമിക്കുന്നവരെ നേരത്തേ തന്നെ തിരിച്ചറിയാനും

 ഇവരെ പ്രതിരോധിക്കാനും സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ സംവിധാനങ്ങളും മുഴുവൻ കരുതലോടെ മുന്നേറുകയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിനും ഏറെ കടപ്പാട് പോലീസ് സേനയോട് ഉണ്ട്. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്, സംസ്ഥാന സ്കൂൾ കായികമേള, മറ്റ് മേളകൾ തുടങ്ങിയവയ്ക്ക് നിർലോഭമായ പിന്തുണയാണ് പോലീസ്‌ സേനയിൽ നിന്ന് ലഭ്യമാകുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. 
                         കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആർ പ്രശാന്ത് അധ്യക്ഷനായിരുന്നു. വി ജോയ് എംഎൽഎ, എസ് ശ്യാംസുന്ദർ ഐപിഎസ്, രമേഷ് കുമാർ പി എൻ ഐ പി എസ്,കെ പി എസ് ഒ എ സംസ്ഥാന പ്രസിഡണ്ട് ഇ എസ് ബിജുമോൻ, കെ പി ഒ എ മുൻ സംസ്ഥാന പ്രസിഡന്റ് ഡി കെ പൃഥ്വിരാജ്, കെപിഎ സംസ്ഥാന പ്രസിഡന്റ് സുധീർഖാൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി കെ നായർ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. സർവീസിൽ നിന്ന് വിരമിച്ച കെ എസ് ഔസേഫ്, സി കെ സുജിത്ത്, സുനി കെ, സി കെ കുമാരൻ എന്നിവർക്ക് യാത്രയയപ്പും നൽകി

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.