സർക്കാർ ഡോക്ടർമാർ സമരത്തിൽ
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിൽ ശമ്പള കുടിശ്ശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ചുകൊണ്ട് സർക്കാർ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് മുതല്‍ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ആരംഭിച്ചു. സമരത്തില്‍ നിന്നും ലേബർറൂം, ഐസിയു, ക്യാഷ്വാലിറ്റി കിടത്തി ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, ശസ്ത്രക്രിയകള്‍, പോസ്റ്റ്മോർട്ടം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ പ്രതിഷേധം മൂലം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവർത്തനം സ്തംഭിക്കും. ഫെബ്രുവരി ഒൻപത് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതല്‍ സർവകലാശാല പരീക്ഷ ജോലികളും ബഹിഷ്കരിക്കുമെ ന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടി പലതവണ മന്ത്രി തലത്തില്‍ ചർച്ചകള്‍ നടത്തിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. രോഗികള്‍ക്ക് ആനുപാതികമായി തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക നല്‍കുക, പ്രവേശന തസ്തികകളിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കഴിഞ്ഞവർഷം ജൂലൈ മുതല്‍ ഡോക്ടർമാർ സമരം നടത്തുന്നത്. നവംബറില്‍ ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ഫലം ഒന്നുമുണ്ടായില്ല. പിന്നീട് ജനുവരിയില്‍ ധനമന്ത്രിയുമായും ചർച്ചകള്‍ ഉണ്ടായിരുന്നു.


