കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിന് അരങ്ങുണർന്നു
സ്ത്രീധന പീഡനത്തിനതിരെ ക്യാമ്പൈൻ കുടുംബശ്രീ ഏറ്റെടുക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ. ഷംസീർ പറഞ്ഞു. കുടുംബശ്രീ അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന സർഗോത്സവമായ അരങ്ങ് 2024 കാസർകോട് ജില്ലയിലെ പിലിക്കോട് കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ . എം. രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ സംഘടനയാണ്. സ്ത്രീശാക്തീകരണത്തിന് രൂപീകരിച്ച സംഘടന ലക്ഷകണക്കിന് കുടുംബിനികളുടെ ജീവിതത്തെ ഗുണപ്രദമായി മാറ്റിയെന്ന് സ്പീക്കർ പറഞ്ഞു ഇത്തവണ തെരഞ്ഞെടുപ്പിന് കുടുംബശ്രീ പോളിംഗ് ഉ ദ്യോഗസ്ഥർക്ക് ഭക്ഷണം നൽകിഅഭിനന്ദനാർഹമായ നേട്ടമുണ്ടാക്കി. ആധുനിക സാങ്കേതിക മേഖലയിൽ ഉൾപ്പടെ കുടുംബശ്രീ കൈവെക്കാത്ത മേഖലയില്ല ആർക്കും നിഷേധിക്കാൻ കഴിയാത്ത നിലയിലാണ് കുടുംബശ്രീ വളർന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീസംവരണം നിലവിൽ വരുന്നതിൽ കുടുംബശ്രീ നേതൃത്വഗുണം സഹായകമായി.