നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബജറ്റിന്റെ ധനാഭ്യർത്ഥന ചർച്ച തുടരും

പൊലീസ്, ജയിൽ, അച്ചടിയും സ്റ്റേഷനറിയും, വാർത്ത വിതരണം തുടങ്ങിയ വകുപ്പുകളുടെ ഏതാണ് ഇന്നത്തെ ചർച്ച.

Jun 12, 2024
നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബജറ്റിന്റെ ധനാഭ്യർത്ഥന ചർച്ച തുടരും
today-the-third-day-of-the-legislative-session

തിരുവനന്തപുരം  : നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബജറ്റിന്റെ ധനാഭ്യർത്ഥന ചർച്ച തുടരും. പൊലീസ്, ജയിൽ, അച്ചടിയും സ്റ്റേഷനറിയും, വാർത്ത വിതരണം തുടങ്ങിയ വകുപ്പുകളുടെ ഏതാണ് ഇന്നത്തെ ചർച്ച. അതേസമയം സഭ പ്രക്ഷുബ്ധമാക്കുക എന്ന നിലപാടിലാണ് പ്രതിപക്ഷം. ആദ്യദിനം സഭ സ്തംഭിപ്പിച്ച പ്രതിപക്ഷം രണ്ടാം ദിനം രണ്ട് ഘട്ടങ്ങളിലായി സഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇന്നത്തെ ദിവസത്തെ സമ്മേളനം പൂർത്തിയായാൽ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ആയിരിക്കും സഭ ചേരുക.അതേസമയം, സർക്കാരിൻ്റെ പുതിയ മദ്യ നയത്തിൻ്റെ പ്രാരംഭ ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. എക്സൈസ് മന്ത്രി എം.ബി രാജേഷ് ബാറുടമകളുമായി ഇന്ന് ചർച്ച നടത്തും. തുടർന്ന് വിവിധ വകുപ്പുകളുമായുള്ള ചർച്ചകളും നടക്കും. സർക്കാരിൻറെ പുതിയ മദ്യനയത്തിൽ ഡ്രൈ ഡേ പിൻവലിക്കാൻ തീരുമാനം എന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സർക്കാർ തല ചർച്ചകൾക്ക് ഇന്ന് മാത്രമാണ് തുടക്കമാകുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.