ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി
30ന് ചുമതലയേല്‍ക്കും.നിലവില്‍ കരസേനാ ഉപമേധാവിയാണ് ഉപേന്ദ്ര ദ്വിവേദി
ന്യൂഡല്‍ഹി: പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു.30ന് ചുമതലയേല്‍ക്കും.നിലവില്‍ കരസേനാ ഉപമേധാവിയാണ് ഉപേന്ദ്ര ദ്വിവേദി. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ജൂണ്‍ 30 ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.മനോജ് പാണ്ഡെ മേയ് 31ന് സർവീസിൽ നിന്ന് വിരമിച്ചിരുന്നെങ്കിലും ജൂണ്‍ 30 വരെ കാലാവധി നീട്ടി നൽകുകയായിരുന്നു. പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം ഉപേന്ദ്ര ദ്വിവേദി സേവനമനുഷ്ഠിച്ചിട്ടുണ്ട്.