കൊളസ്ട്രോള്‍ മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അന്തരിച്ചു
ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ (90) ജൂണ്‍ അഞ്ചിനായിരുന്നു മരണം
കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായ സ്റ്റാറ്റിന്‍ കണ്ടുപിടിച്ച ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ (90) അന്തരിച്ചു. ജൂണ്‍ അഞ്ചിനായിരുന്നു മരണം. ആയിരക്കണക്കിന് സൂക്ഷ്മജീവികളിലെ പരീക്ഷണത്തിനുശേഷം 1973-ലാണ് ഫംഗസായ പെനിസിലിയത്തില്‍നിന്ന് അദ്ദേഹം മെവാസ്റ്റാറ്റിന്‍ വേര്‍തിരിച്ചത്.രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ നീക്കംചെയ്യുന്നതില്‍ സ്റ്റാറ്റിന്‍ നിര്‍ണായകമായി. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള ചികിത്സയില്‍ ഇന്നും ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണിത്. നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച കണ്ടുപിടിത്തമായിരുന്നെങ്കിലും അദ്ദേഹത്തിന് അത് ലഭിച്ചില്ല.എന്നാല്‍, 2008-ല്‍ യുഎസ് നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ലാസ്‌കര്‍ അവാര്‍ഡ് അകിര എന്‍ഡോയ്ക്ക് സമ്മാനിച്ചു. ശാസ്ത്ര, സാങ്കേതിക രംഗത്തെ മികവിന് നല്‍കുന്ന ജപ്പാന്‍ പ്രൈസ് നല്‍കി 2006-ല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.