മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്;സ്വർണം, വെള്ളി വില കുറയും; പ്ലാസ്റ്റിക്കിന് കൂടും
ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ സ്വർണത്തിനും വെള്ളിക്കും വില കുറയുമെന്ന് പ്രഖ്യാപനം. 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ക്യാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ഇതോടെ കാൻസർ മരുന്നുകളുടെയും വില കുറയും. മൊബൈൽ ഫോണുകളുടെ ഇറക്കുമതി തീരുവ കുറച്ചു. കൂടാതെ ലെതറിനും തുണിത്തരങ്ങൾക്കും വില കുറയും.അതേസമയം, പ്ലാസ്റ്റിക്കിന് വില കൂടും. എക്‌സറേ ട്യൂബുകൾക്ക് തീരുവ കുറയ്ക്കും. മൊബൈൽ ഫോണുകൾക്കും മൊബൈൽ പിസിബിഎസിനും മൊബൈൽ ചാർജറുകൾക്കുമുള്ള ഇറക്കുമതി നികുതി 15 ശതമാനമായി കുറച്ചു.