തൃശൂർ മുള്ളൂർക്കരയിൽ പെട്രോൾ പമ്പിൽ തീപ്പിടിത്തം
ചൊവ്വാഴ്ച രാവിലെ 10.30നാണ് സംഭവം.
തൃശൂർ: മുള്ളൂർക്കര വാഴക്കോട് പ്രവർത്തിക്കുന്ന ഖാൻ പെട്രോൾ പമ്പിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് സംഭവം. വടക്കാഞ്ചേരി നിന്ന് എത്തിയ പൊലീസും രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയും ചേർന്നാണ് ഒരു മണിക്കൂറിന് ശേഷം തീ അണച്ചത്.പമ്പിൽ തീപിടിത്തമുണ്ടായതോടെ തൃശൂർ -ഷൊർണൂർ സംസ്ഥാനപാതയിലൂടെയുള്ള എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി വഴിതിരിച്ചുവിട്ടു. സ്ഥലത്തേക്ക് ആളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.തീ കൂടുതൽ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. പമ്പിലെ ടാങ്കിലേക്ക് ഉൾപ്പെടെ തീ പടരുമോ എന്ന ഭയവുമുണ്ടായിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.