കന്യാകുമാരി ഇന്ന് പോളിങ് ബൂത്തിലേക്ക്
18ാം ലോക്സഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴിന് തുടങ്ങി

നാഗർകോവിൽ: 18ാം ലോക്സഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴിന് തുടങ്ങും. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഒരുക്കം പൂർത്തിയായെന്ന് വരണാധികാരി കൂടിയായ ജില്ല കലക്ടർ പി.എൻ. ശ്രീധർ അറിയിച്ചു.വോട്ടർ ലിസ്റ്റിൽ പേരുള്ളവർക്ക് വോട്ടർ ഐഡി കൂടാതെ ആധാർ, ബാങ്ക് പാസ്ബുക്ക്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ 13 ഇന ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. 1698 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. പോളിങ് ഡ്യൂട്ടിക്കായി 8152 പേരെ നിയമിച്ചു. ജില്ലയിൽ 199 പ്രശ്നബാധിത ബൂത്തുകളുണ്ട്. കർശന സുരക്ഷ സംവിധാനങ്ങളും പരിശോധനകളും നടന്നുവരുന്നു.ബാലറ്റ് യൂനിറ്റ് ഉൾപ്പെടെ സാധനങ്ങൾ താലൂക്ക് ഓഫിസുകളിൽനിന്ന് കയറ്റി അയച്ചു. വിളവങ്കോട് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് എം.എൽ.എ രാജിവെച്ച ഒഴിവിലേക്ക് ഉപതെരഞ്ഞടുപ്പും നടക്കുന്നുണ്ട്.