പാഠപുസ്തക ഇൻഡന്റ് രേഖപ്പെടുത്തണം
ജൂൺ 13 മുതൽ 18 വരെ ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിങ് സിസ്റ്റം മുഖേന ഓൺലൈനായി രേഖപ്പെടുത്തുന്നതിന് സൗകര്യം ഏർപ്പെടുത്തി.
 
                                    തിരുവനന്തപുരം : 2024-25 അധ്യയന വർഷം സംസ്ഥാന സിലബസിലുള്ള സ്കൂളുകളിലേയ്ക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ആറാം പ്രവർത്തിദിന കണക്കനുസരിച്ച് അധികമായി വേണ്ടിവരുന്ന പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ജൂൺ 13 മുതൽ 18 വരെ ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിങ് സിസ്റ്റം മുഖേന ഓൺലൈനായി രേഖപ്പെടുത്തുന്നതിന് സൗകര്യം ഏർപ്പെടുത്തി. വിശദമായ സർക്കുലർ https://education.kerala.gov.in ൽ ലഭ്യമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            