മനുഷ്യനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം ലക്ഷ്യത്തിലെത്തി
ഫ്ലോറിഡയിൽനിന്ന് ഇന്നലെ വിക്ഷേപിച്ച സ്റ്റാർലൈനർ ഏകദേശം 27 മണിക്കൂർ യാത്ര ചെയ്താണ് നിലയത്തിലെത്തിയത്
വാഷിഗ്ടണ്‍: മനുഷ്യനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം ലക്ഷ്യത്തിലെത്തി. പേടകം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി സന്ധിച്ചു. ഫ്ലോറിഡയിൽനിന്ന് ഇന്നലെ വിക്ഷേപിച്ച സ്റ്റാർലൈനർ ഏകദേശം 27 മണിക്കൂർ യാത്ര ചെയ്താണ് നിലയത്തിലെത്തിയത്.നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചതായാണു റിപ്പോർട്ട്. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് മൂന്നുതവണ മാറ്റിവച്ച വിക്ഷേപണം നാലാം ശ്രമത്തിലാണ് വിജയം കാണുന്നത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച ഉണ്ടായത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഇതു സുരക്ഷാ പ്രശ്നമുണ്ടാക്കിയില്ല.