ദേവസ്വം ബോർഡ് ഇന്റർവ്യൂ 26ന്

Oct 16, 2026
ദേവസ്വം ബോർഡ് ഇന്റർവ്യൂ 26ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവും പ്രാക്ടിക്കൽ ടെസ്റ്റ് കം ഇന്റർവ്യൂവും ഒക്ടോബർ 26 ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. അസിസ്റ്റന്റ് പ്രസ് മാനേജർ, അസിസ്റ്റന്റ് മെഷീൻ ഓപ്പറേറ്റർ, കമ്പോസിറ്റർ കം പ്രൂഫ് റീഡർ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ രാവിലെ ഒൻപതിനും ഗോൾഡ് സ്മിത്ത് തസ്തികയിലേക്കുള്ള പ്രാക്ടിക്കൽ ടെസ്റ്റ് കം ഇന്റർവ്യൂ ഉച്ചയ്ക്ക് ശേഷം ഒന്നിനും ആരംഭിക്കും. വിവരങ്ങൾക്ക്: www.kdrb.kerala.gov.in.