മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രത്തില്‍ ഭാഗമാകുമെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പുതിയ സിനിമാ പ്രൊജക്ടുകളെക്കുറിച്ച് താരം മനസ്സു തുറന്നത്
മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രത്തില്‍ ഭാഗമാകുമെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പുതിയ സിനിമാ പ്രൊജക്ടുകളെക്കുറിച്ച് താരം മനസ്സു തുറന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞമാസമാണ് തന്നെ വിളിച്ചതെന്നും ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും പ്രതീക്ഷ നല്കുന്ന പ്രൊജക്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമകളില്‍ അഭിനയിക്കും. പുതിയ കുറേ പ്രൊജ്കടുകളുണ്ട്. എണ്ണമൊന്നും അറിയില്ല. അതില്‍ പ്രതീക്ഷ നല്‍കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റില്‍ ചെയ്യണമെന്ന് പത്തു ദിവസം മുന്‍പെ വിളിച്ച് പറഞ്ഞിരുന്നു. സിനിമകള്‍ ചെയ്യും, കാശുമുണ്ടാക്കും. സിനിമയില്‍ നിന്ന് ലഭിക്കുന്നതിന്റെ വലിയ ഭാഗം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് നല്‍കും. അതൊക്കെ അങ്ങനെ തുടരും- സുരേഷ് ഗോപി പറയുന്നു.മമ്മൂട്ടിയുടെ നിര്‍മാണത്തില്‍ മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന സിനിമയിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവര്‍ ഈ സിനിമയില്‍ പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയെ കൂടാതെ മറ്റൊരു നിര്‍മാണക്കമ്പനിയും ഈ സിനിമയിലുണ്ടാകും.
മമ്മൂട്ടിയുടെ ആറാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് ഈ പ്രോജക്ട്. കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, ടര്‍ബോ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ മറ്റ് സിനിമകള്‍.വരാഹം, ജെഎസ്കെ, എസ്ജി251 എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ പ്രോജക്ടുകള്‍. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ഗരുഡന് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. പോലീസ് വേഷത്തില്‍ സുരേഷ് ഗോപി നായകനായെത്തിയ ചിത്രം വന്‍ വിജയമായിരുന്നു.