ജൂൺ 10 മുതൽ കേരളത്തിൽ 52 ദിവസം ട്രോളിങ് നിരോധനം
52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും.

തിരുവനന്തപുരം: കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭായോഗ തീരുമാനം. ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയാണ് നിരോധനം ഏർപ്പെടുത്തുക. 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും.