മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി : ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും പരിശോധന തുടരുന്നു
തലസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് സനാദേശം ലഭിച്ചത്. ധനകാര്യസെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് സന്ദേശമെത്തിയത്.
ഗതാഗത കമ്മീഷണറുടെ ഓഫീസിലും ഭീഷണി സന്ദേശമെത്തി. നെടുന്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണിയുണ്ട്. ഭീഷണിയെ തുടർന്നു ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും പരിശോധന നടത്തുകയാണ്.കഴിഞ്ഞ രണ്ട് മാസത്തിനിടെ വിവിധ സർക്കാർ ഓഫീസുകളിൽ വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്തത്.