ശിവഗിരി തീര്‍ത്ഥാടനം: 31ന് പ്രാദേശിക അവധി
മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല
തിരുവനന്തപുരം : 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.