ഇടുക്കി പൂപ്പാറ തൊണ്ടിമലയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്
ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ അഞ്ചോടെയാണ് അപകടം.
ഇടുക്കി: പൂപ്പാറ തൊണ്ടിമലയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ അഞ്ചോടെയാണ് അപകടം.മൂന്നാറിലെത്തിയ യുപി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. മൂന്നാറില്‍നിന്ന് തിരികെ ബോഡിമെട്ടിലേക്ക് പോകുന്നതിനിടെ ട്രാഫിക് ബാരിയറില്‍ ഇടിച്ച് കാര്‍ മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ആളുകളും പോലീസും ചേര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.