വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു

വഴക്കുംപാറ കുന്നുംപുറം ചിറ്റേക്കാട്ടിൽ മാധവനാണ് (65) മരിച്ചത്.

Dec 27, 2024
വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു

പട്ടിക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. വഴക്കുംപാറ കുന്നുംപുറം ചിറ്റേക്കാട്ടിൽ മാധവനാണ് (65) മരിച്ചത്.വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിലൂടെ സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വഴക്കുംപാറയിലെ വസതിയിലെത്തിച്ചു. ഭാര്യ: പരേതയായ ഷീജ. മക്കൾ: ശ്രീജ, ശ്രീനി, സിമി. മരുമക്കൾ: സിങ്കിൾ, മണികണ്ഠൻ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.