മകളെ വിമാനത്താവളത്തിൽ വിട്ട് തിരികെ വരുന്നതിനിടെ കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് പിതാവ് മരിച്ചു
പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്

പാലക്കാട്: മകളെ വിമാനത്താവളത്തിൽ വിട്ട് തിരികെ വരുന്നതിനിടെ കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് പിതാവ് മരിച്ചു. ദേശീയപാത കണ്ണനൂരിൽ നടന്ന കാർ അപകടത്തിൽ പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ തങ്കമുത്തുവിന്റെ മകനെയും ഭാര്യയെയും ബന്ധുവിനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിയുകയായിരുന്നു.