തീരുമാനമാകാതെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം; അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും
മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് അമേത്തിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ്.
![തീരുമാനമാകാതെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം; അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും](https://akshayanewskerala.in/uploads/images/202404/image_870x_663077f9328aa.jpg)
ന്യൂഡൽഹി :അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധിയും മത്സരിച്ചേക്കും. അമേത്തിയിലെ വിജയസാധ്യതകളെക്കുറിച്ച് സംശയം നിലനിൽക്കുന്നതിനാലാണ് പ്രഖ്യാപനം നീളുന്നത്. ഇരുമണ്ഡലങ്ങളിലും നാമനിർദേശപത്രിക സമർപ്പിക്കാൻ വെള്ളിയാഴ്ചവരെയാണ് സമയം. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് അമേത്തിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ്.താൻ സ്ഥാനാർഥിയാകണമെന്ന് അമേത്തിക്കാർ ആവശ്യപ്പെടുന്നുവെന്ന അവകാശവാദവുമായി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്ര രംഗത്ത് വന്നിരുന്നു. അതേസമയം അമേത്തിയിൽ സിറ്റിങ് എംപിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി നേരത്തെ തന്നെ പ്രചാരണം തുടങ്ങി. റായ്ബറേലിയിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)