ഈരാറ്റുപേട്ടയിൽ ബസുമായി കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്.

കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്. ബസും ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ മുൻചക്രങ്ങൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. ബൈക്ക് യാത്രികനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.