താമരശേരിയില്‍ സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്
ഷീജ സഞ്ചരിച്ച സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ടയറുകള്‍ കാലിലൂടെ കയറിയിറങ്ങി. ഷീജ രാവിലെ യോഗ ക്ലാസില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് : താമരശേരിയില്‍ സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. കാരാടി സ്വദേശി ഷീജയ്ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രാവിലെ ആറോടെ താമരശേരി കാരാടി ജംഗ്ഷനില്‍വച്ചാണ് അപകടമുണ്ടായത്. ഷീജ സഞ്ചരിച്ച സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ടയറുകള്‍ കാലിലൂടെ കയറിയിറങ്ങി. ഷീജ രാവിലെ യോഗ ക്ലാസില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.